അഡ്വക്കേറ്റ് എ ജയശങ്കർ ചർച്ചയ്ക്കുള്ള പാനലിൽ താൻ ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ നിന്ന് സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയ സംഭവത്തെ പരിഹസിച്ചു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.
‘ജയശങ്കർ ഉള്ള ചർച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്. ജയശങ്കർ ഉണ്ടെങ്കിൽ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും. ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ഒരു ത്രില്ലില്ല .’ എന്നാണ് സന്ദീപ് ഫേസ്‌ബുക്കിൽ പറഞ്ഞിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീര്‍ ഇറങ്ങിപ്പോയത്. മുസ്‌ലീം ലീഗിനായി പി.കെ ഫിറോസും ബി.ജെ.പിയ്ക്കായി കെ.പി പ്രകാശ് ബാബുവുമായിരുന്നു ജയശങ്കറിനും ഷംസീറിനും പുറമെ പാനലിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സി.പി.ഐ.എമ്മിന്റെ ബഹിഷ്‌കരണം പിന്‍വലിക്കുന്നത് ജയശങ്കര്‍ അടക്കമുള്ളവരില്‍ ചിലരുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിന്‍മേലായിരുന്നെന്നും ഷംസീര്‍ വെളിപ്പെടുത്തി. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
Post Your Comments