ഇന്‍ഡോര്‍: ദീപാവലി തിരക്കുകള്‍ക്ക് പിന്നാലെ ഒരു ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജ്വല്ലറി താത്കാലികമായി അടച്ചു.
Read Also : കൊവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
ഉറവിടം വ്യക്തമല്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ച ജൂവലറി സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ജ്വല്ലറിയില്‍ ധാരാളം പേര്‍ എത്തിയിരുന്നു. നിരവധി ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. തിരക്കിനിടയില്‍ പലപ്പോഴും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജ്വല്ലറിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി .മധ്യപ്രദേശില്‍ ഇതു വരെ 1.86 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,200 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഇന്‍ഡോറില്‍ മാത്രം ബുധനാഴ്ച 194രോഗം സ്ഥിരീകരിച്ചു.
Post Your Comments