തിരുവനന്തപുരം : കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമല അയ്യപ്പനെ തൊട്ട് കളിച്ചതിന്റെ ശിക്ഷയാണ് ഇടതു മുന്നണി ഇപ്പോൾ അനുഭവിക്കുന്നതെന്നും മണ്ഡല കാലം അവസാനിക്കുന്നതിന് മുന്‍പ് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തില്‍ പുതിയ രാഷ്ട്രീയ ശക്തി ഉയര്‍ന്നു വരും. എല്‍ഡിഎഫിന്റെ സര്‍വ നാശത്തിന് അഴിമതി കേസുകള്‍ വഴിവെയ്ക്കുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ സംശയത്തിന്റെ നിഴലിലാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്വപ്നയെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ നിരവധി പേര്‍ ജയിലില്‍ സന്ദര്‍ശിച്ചു. സ്വപ്നയെ അനധികൃതമായി ആളുകള്‍ സന്ദര്‍ശിച്ചു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. സ്വപ്നയെ ജയിലില്‍ എത്തി കണ്ടവരുടെ വിവരങ്ങളും ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്തു വിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments