ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 45,576 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം ആയി. ഇന്ന് 474 പേര്‍ മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,31,578 ആയി ഉയര്‍ന്നു.
Read Also : കോവിഡ് പരിശോധന : പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.വാക്സിന് വിതരണത്തില്‍ 131 കോടി ജനങ്ങള്‍ക്ക് തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
അടുത്ത നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് എത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്സിന് വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശ്ചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും.തുടര്‍ന്ന് പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്. 2021ല്‍ നമുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
Post Your Comments