ന്യൂഡൽഹി : തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന ആരോപണവുമായിട്ടാണ് ഇപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ തയ്യാറായില്ലെന്ന ആരോപണവുമായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് കപിൽ സിബലുമായി അടുത്ത നേതാവ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ കപിൽ സിബൽ അടക്കമുള്ള നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിച്ചില്ലെന്നാണ് കപിൽ സിബലുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ ഈ നേതാക്കളെയാരെയും ഉൾപ്പെടുത്തിയിരുന്നില്ല എന്ന കാര്യം അധീർ രഞ്ജൻ ചൗധരിക്ക് അറിയില്ല എന്നത് ദൗർഭാഗ്യകരമാണ്. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ പ്രചാരണത്തിൽ പങ്കെടുക്കാൻ ഒരാൾക്കും സാധിക്കില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Post Your Comments