Latest NewsNewsInternational

ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കി യുവാവ്… 20 വയസിനുള്ളില്‍ മൂന്ന് കല്യാണം : മൂന്നുപേര്‍ക്കും ആവശ്യമായതെല്ലാം ആവശ്യമായ സമയത്ത് നല്‍കുന്നതിനാല്‍ പ്രശ്‌നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തി യുവാവ്

കറാച്ചി: ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കി യുവാവ്. വെറും ഇരുപത് വയസേ ആയുള്ളൂവെങ്കിലും ഈ ചെറുപ്രായത്തില്‍ മൂന്ന് ഭാര്യമാരും രണ്ട് കുട്ടികളും. തീര്‍ന്നില്ല, ഇപ്പോള്‍ നാലാമത്തെ ഭാര്യയ്ക്കുവേണ്ടിയുളള അന്വേഷണത്തിലാണ്. ഉടന്‍തന്നെ പുതിയ ഭാര്യയെ കിട്ടുമെന്നാണ് പ്രതീക്ഷ. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അഡ്‌നാന്‍ ആണ് ഈ കിടിലോല്‍ക്കിടിലം.

Read Also : ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് നാടകം, അഴിമതികേസിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻ

പതിനാറ് വയസുളളപ്പോഴായിരുന്നു അഡ്‌നാന്റെ ആദ്യത്തെ വിവാഹം. ഈ പ്രായത്തില്‍ എന്ത് ചെയ്യാനാ എന്നുപറഞ്ഞ് ബന്ധുക്കള്‍ ഉള്‍പ്പടെയുളളവര്‍ കളിയാക്കിയെങ്കിലും അഡ്‌നാന്‍ അതൊന്നും ഗൗനിച്ചില്ല. അടിപൊളിയായി പ്രശ്‌നമേതുമില്ലാതെ ജീവിച്ച് അവര്‍ക്ക് കാണിച്ചുകൊടുത്തു. അധികം വൈകാതെ തന്നെ ഒരു കുഞ്ഞിന്റെ അച്ഛനുമായി. അതോടെ വിമര്‍ശകരുടെ വായടഞ്ഞു. ഒന്നുരണ്ടുവര്‍ഷം കഴിഞ്ഞശേഷമായിരുന്നു അടുത്ത വിവാഹം. കഴിഞ്ഞവര്‍ഷമായിരുന്നു മൂന്നാമത്തെ വിവാഹം.

ഒരു പ്രശ്‌നവുമില്ലാതെ മൂന്നുപേര്‍ക്കും ആവശ്യമായതെല്ലാം ആവശ്യമായ സമയത്ത് അഡ്‌നാന്‍ നല്‍കുന്നുണ്ട്. അതിനാല്‍ ഭാര്യമാര്‍ തമ്മില്‍ പ്രശ്‌നമേയില്ല. ഇതിന് തെളിവാണ് മൂന്നുപേരും ചേര്‍ന്ന് അഡ്‌നാനുവേണ്ടി പുതിയ ഭാര്യയെ അന്വേഷിക്കുന്നത്. സൗന്ദര്യവും കുടുംബ മഹിമയും വിദ്യാഭ്യാസവും ഉളളയാളായിരിക്കണം ഭര്‍ത്താവിന്റെ നാലാമത്തെ ഭാര്യയാവേണ്ടതെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ അഡ്‌നാന് മറ്റൊരു നിര്‍ബന്ധം കൂടിയുണ്ട്. ഷുമ്ബല്‍, ഷബാന, ഷാഹിദ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഭാര്യമാരുടെ പേര്. അതിനാല്‍ എസ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുളള യുവതിയായിരിക്കണം നാലാമത്തെ ഭാര്യ. ബാക്കിയെല്ലാം ഒത്തുവരികയാണെങ്കില്‍ ഇക്കാര്യത്തില്‍ അല്പം വിട്ടുവീഴ്ചയ്ക്കും അഡ്‌നാന്‍ ഒരുക്കമാണ്. നാലാമത്തെ ഭാര്യയെ കിട്ടുമ്‌ബോള്‍ തങ്ങളോടുളള സ്‌നേഹത്തിന് ഒരു കുറവും ഉണ്ടാവരുതെന്നാണ് ഭാര്യമാരുടെ അപേക്ഷ.

ഇത്രയും ഭാര്യമാരെ പോറ്റാനുളള വരുമാനം അഡ്‌നാനുണ്ട്. മാസം ഒന്നരലക്ഷം രൂപയാണ് ഇയാളുടെ വരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button