Latest NewsNewsIndia

ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല ബി.ജെ.പിയിലേക്ക്

പനജി: ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല അനുയായികളോടൊപ്പം ബി.ജെ.പിയിലേക്ക് പോയിരിക്കുന്നു. ബുധനാഴ്ച വൈകീട്ട് അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിക്കുകയുണ്ടായി.

ചൊവ്വാഴ്ചയാണ് ഉർഫാൻ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. ‘ഞാൻ, ഉർഫാൻ മുല്ല, ഗോവപ്രദേശ് കോൺഗ്രസിന്‍റെ എല്ലാ അംഗത്വത്തിൽ നിന്നും രാജിവെക്കുന്നു. നിങ്ങളുടെ പിന്തുണക്കും ആശംസകൾക്കും നന്ദി’ അദ്ദേഹം കത്തിൽ പറയുകയാണ്.

കോൺഗ്രസിലെ മുതിർന്ന പാർട്ടി നേതാക്കൾക്കിടയിൽ ഐക്യത്തിന്‍റെ അഭാവമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രമാണ് അവർ പോരാടുന്നതെന്നും മുല്ല നേരത്തെ പറഞ്ഞിരുന്നു. അതിനാൽ പാർട്ടിയോ ന്യൂനപക്ഷ പ്രശ്‌നങ്ങളോ ആരെയും അലട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button