Latest NewsNewsIndia

കൊറോണ ഭീതി അകറ്റാൻ പച്ചമീൻ കഴിച്ച് മുൻമന്ത്രി; വൈറൽ വീഡിയോ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കയിലെ പ്രധാന മത്സ്യമാർക്കറ്റ് അടച്ചിരുന്നു.

കൊളോമ്പോ: കോവിഡ് ഭീതി അകറ്റാൻ വ്യത്യസ്‌ത രീതി പങ്കുവെച്ച് ശ്രീലങ്കൻ മുൻമന്ത്രി. മത്സ്യത്തിൽ നിന്നും കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാൻ പച്ചമീൻ കഴിച്ചാണ് ശ്രീലങ്കൻ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡ്ഢറച്ചി സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. മുൻമന്ത്രി മീൻ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നടത്തിയ ഒരു വാർത്താസമ്മേളനത്തിനിടയിലാണ് ദിലീപിന്‍റെ ഇത്തരമൊരു നടപടി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മത്സ്യവിപണിയിൽ വൻ ഇടിവ് വന്നിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് കോവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ച മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ അദ്ദേഹം ഇത്തരം ഒരു ഉദ്യമം ഏറ്റെടുത്തത്.

Read Also: ലീഗിന്റെ രണ്ടാം വിക്കറ്റ്; ദിവസങ്ങളുടെ വ്യത്യാസത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്ത ലീഗ് എംഎല്‍എ

എന്നാൽ വാര്‍ത്താസമ്മേളനത്തിനിടെ ദിലീപ് മീൻ പച്ചയ്ക്കു കഴിക്കുന്ന ചിത്രം ദസൂനി അത്തൗദ എന്നൊരു മാധ്യമപ്രവര്‍ത്തകനാണ് ആദ്യം പങ്കുവച്ചത്. വൈകാതെ തന്നെ ഈ ചിത്രവും വാർത്താസമ്മേളനത്തിന്‍റെ വീഡിയോയും വൈറലാവുകയായിരുന്നു. മത്സ്യം കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും തെളിയിക്കുന്നതിനായി സാഹസം കാട്ടിയ മുൻമന്ത്രി, ഇത്തരം നിർദേശങ്ങൾ സർക്കാരും ആരോഗ്യവകുപ്പുമാണ് ജനങ്ങൾക്ക് നൽകേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കയിലെ പ്രധാന മത്സ്യമാർക്കറ്റ് അടച്ചിരുന്നു. മത്സ്യവ്യാപാരികളില്‍ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്.

http://

shortlink

Post Your Comments


Back to top button