KeralaLatest NewsNews

‘സി.എ.ജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് കരുതി എന്തും ചെയ്യാനാവില്ല’;രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ : കിഫ്ബി വിവാദത്തിൽ താൻ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. സിഎജി രാഷ്ട്രീയം കളിക്കരുതെന്നും ഭരണഘടനയിൽ സ്ഥാനമുണ്ടെന്ന് കരുതി എന്തും ചെയ്യാനാവില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

നടപടി ക്രമങ്ങളിൽ പിഴവുണ്ടെങ്കിൽ ചർച്ച ചെയ്യാം. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുന്നു. കോൺഗ്രസ് ഭരിച്ച കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിക്ക് ഒരു വിശദീകരണം ആവശ്യമാണെന്ന് കാണിച്ചാണ് ആദ്യത്തെ റിപ്പോർട്ട് വന്നത്. സ്വാഭാവികമായും അത് കരട് റിപ്പോർട്ട് ആണെന്നാണ് കരുതുകയെന്നും മന്ത്രി ന്യായീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button