തൃശൂർ: പീഡനക്കേസിൽ എസ്.ഐയുടെ മുൻകൂർ ജാമ്യഹർജി തള്ളി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ മരട് പനച്ചിക്കല്‍ സുനുവിന്റെ മുന്‍കൂര്‍ ജാമ്യഹർജിയാണ് തൃശൂർ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ തള്ളിയിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതി പരാതി നൽകാൻ സ്റ്റേഷനില്‍ എത്തിയപ്പോൾ അടുപ്പം കൂടി പലതവണ കാറിൽ വെച്ചും വീട്ടിലും കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് ആരോപണം ഉന്നയിക്കുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെ വിവാഹമോചനം ചെയ്ത് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയും പലതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. 2019 നവംബര്‍ 25ന് യുവതിയെ ബലംപ്രയോഗിച്ച് തൃശൂരിലേക്ക് കൊണ്ടുവന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ മൊഴി എടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments