പാലക്കാട്: ശബരിമലദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈനില്‍ ബുക്കിങ്ങിന്റെ പേരില്‍ പകല്‍ക്കൊള്ള. തമിഴ്‌നാട്ടിലാണ് സ്വകാര്യ കംപ്യൂട്ടര്‍ സെന്ററുകളും ഓണ്‍ലൈന്‍ ബുക്കിങ് സ്ഥാപനങ്ങളും ബുക്കിങ്ങാനായി വന്‍ തുക ഈടാക്കുന്നത്.
ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൗജന്യമാണെന്നിരിക്കെ തമിഴ്നാട്ടിലെ ചില കംപ്യൂട്ടര്‍ സെന്ററില്‍ 3500ഓളം രൂപയാണ് ബുക്കിങ്ങാനായി ഈടാക്കുന്നത്. ഒട്ടന്‍ ഛത്രത്തെ ഒരു സ്ഥാപനത്തില്‍ 3500മുതല്‍ 5000 രൂപ വരെയും ഈടാക്കിയിട്ടുണ്ട്. ദര്‍ശനത്തിനുള്ള ബുക്കിങ്, കോവിഡ് ടെസ്റ്റ്, പ്രസാദം എന്നിവയുടെ പേര് പറഞ്ഞാണ് തുക കണക്കാക്കിയിരുന്നത്.
ശബരിമലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളതിനാല്‍ നിലയ്ക്കലില്‍ എത്തുന്നവര്‍ക്ക് 625 രൂപക്ക് കോവിഡ് പരിശോധനയും നടത്താവുന്നതാണ്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും കോവിഡ് പരിശോധന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കോവിഡ് പരിശോധന നടത്തി 24 മണിക്കൂറിനകം എത്തുന്നവര്‍ക്കും പ്രവേശിക്കാനാകു
കഴിഞ്ഞ നവംബര്‍ ഒന്ന് മുതലാണ് ശബരിമല ദര്‍ശനത്തിന് സംവിധാനം ഏര്‍പ്പെടുത്തിയത്. ഒരു ദിവസം ആയിരം പേര്‍ക്കാണ് ദര്‍ശന സൗകര്യം. കഴിഞ്ഞ ദിവസം മുതല്‍ പ്രവേശനം തുടങ്ങിയതിനാല്‍ താത്കാലികമായി ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Post Your Comments