കൊല്ലം : സ്വത്തു തർക്കത്തിന്റെ പേരിൽ കൊല്ലം സ്വദേശിയെ കൊന്നു റോഡരികിൽ തള്ളിയ സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. കൊല്ലം സ്വദേശി ദിവാകരൻ നായരെ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തിന്റെ സഹോദരന്റെ മകൻ കൃഷ്ണനുണ്ണിയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ കൃഷ്ണനുണ്ണിയുടെ ഭാര്യ പിതാവ് അനിൽ കുമാർ കേസിൽ ഒന്നാം പ്രതിയാണ്. ദിവാകരൻ നായരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കൃഷ്ണനുണ്ണിക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് എറണാകുളം ബ്രഹ്മപുരത്ത് വഴിയരികിൽ ദിവാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments