Latest NewsNews

വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കും; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ മേലുളള സമ്മർദ്ദം സഹിക്കാൻ വയ്യാതെയാണ് അവർ അറസ്റ്റ് ചെയ്‌തത്. ഈ അറസ്റ്റ് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാരിന്റെ വാക്കും കേട്ട് ഇറങ്ങിയ ഉദ്യോഗസ്ഥർ ഈ നാട്ടിൽ നിയമവും കോടതിയും ഉണ്ടെന്ന കാര്യം ഓർക്കണം. യു ഡി എഫിനെ ദുർബലപ്പെടുത്താനുളള നീക്കം നേരിടും. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button