
കൊച്ചി; യുഡിഎഫിന്റെ രണ്ട് വിക്കറ്റുകള്‍ വീണു. മൂന്നാമത്തെ വിക്കറ്റ് ഉടന്‍ തെറിയ്ക്കും. സിപിഎമ്മിനെ തേച്ചൊട്ടിച്ചവര്‍ ഇതൊന്നറിയണമെന്ന് സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലാണ് എം.വി ജയരാജന്‍ ഇങ്ങനെ പ്രതികരിച്ചത്. യുഡിഎഫ് ഭരണ കാലത്തെ മന്ത്രിമാര്‍ നടത്തിയ അഴിമതി നിരവധിയാണ് . അതിലൊരാളാണ് ഇപ്പോള്‍ ജയിലില്‍ എത്തുന്നതെന്ന് ജയരാജന്‍ പറഞ്ഞു. കരാറുകാരന് എട്ടര കോടി അഡ്വാന്‍സായി നല്‍കിയത് മുതല്‍ അഴിമതിയുടെ ജീര്‍ണത ആരംഭിച്ചു . ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചില്ല . ആ പണവും മന്ത്രിക്കും ഉദ്യോഗസ്ഥന്മാര്‍ക്കും നല്കിയിട്ടുണ്ടാകണം. ജയിലിലേക്കുള്ള വഴിയാണ് ഈ അറസ്റ്റ്. അടുത്തതാര് എന്നതാണ് ഇനി ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം :
പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയും ഇപ്പോള്‍ ലീഗ് എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനേയും പോലീസ് അറസ്റ്റ് ചെയ്തു . ജയിലിലേക്കുള്ള വഴിയാണ് ഈ അറസ്റ്റ് എന്ന് നമുക്ക് കണക്കാക്കാം . പാലാരിവട്ടം പാലം അഴിമതി നാടിനെ ഞെട്ടിപ്പിച്ചതായിരുന്നു . പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോള്‍ രണ്ടാഴ്ചയ്ക്കകമാണ് വിള്ളലുകള്‍ കണ്ടെത്തിയതും വിദഗ്ധ പരിശോധനയിലൂടെ നിര്‍മാണത്തിലെ ഗുരുതരമായ ക്രമക്കേടുകള്‍ തിരിച്ചറിഞ്ഞതും .
നേരത്തെ കെസില്‍ പ്രതിയായി ജയിലിലെത്തിയ IAS ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കി . ചന്ദ്രിക പത്രത്തിന് 10 കോടി രൂപയുടെ കള്ളപ്പണം നല്‍കിയത് . പാലാരിവട്ടം പാലം നിര്‍മാണ സമയത്താണ് .
Post Your Comments