Latest NewsKeralaIndia

‘കേരളത്തിൽ ഇനി ഭാവിയുള്ളത് ബി.ജെ.പി.ക്ക് , മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ക്രമേണ ക്ഷയിച്ചു പോകും.. ഭാവിയിൽ ഇന്ത്യയിൽ ബി.ജെ.പി എന്ന ഒരൊറ്റ ദേശീയ പാർട്ടിയും പിന്നെ പ്രാദേശിക പാർട്ടികളും മാത്രമേയുണ്ടാകൂ’ രാഷ്ട്രീയ വിശകലനവുമായി കെ പി സുകുമാരൻ

കൊച്ചി: കേരളത്തിൽ ഇനി ഇടതു വലതു രാഷ്ട്രീയത്തിന് വലിയ സ്കോപ്പില്ലെന്നു വിലയിരുത്തി കെ പി സുകുമാരൻ. കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളായി മത്സരിക്കാൻ വനിതകൾ ഉൾപ്പെടെ മുസ്ലീം സമുദായത്തിൽ നിന്ന് ആളുകൾ മുന്നോട്ട് വരുന്നുണ്ട് എന്നാണ് എനിക്ക് കിട്ടുന്ന മെസ്സേജുകളിൽ നിന്ന് മനസ്സിലാകുന്നത്. ഈ പ്രവണത കേരളത്തിലാകുമ്പോൾ അത് കൗതുകകരം തന്നെയാണ്.

വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് ഗുജറാത്തിലൊക്കെ മുസ്ലീങ്ങൾ വ്യാപകമായി ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നത് ഇന്നൊരു വാർത്തയല്ല. മുസ്ലീങ്ങൾ ദേശീയതയുടെ മുഖ്യധാരയിൽ കടന്നു വരുന്നതും ബി.ജെ.പി.യോടുള്ള അയിത്തം ഉപേക്ഷിക്കുന്നതും ഒക്കെ നല്ല കാര്യമാണ്. കേരളത്തിലും ഇനി ഭാവിയുള്ളത് ബി.ജെ.പി.ക്ക് തന്നെയാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് കാണാം:

കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളായി മത്സരിക്കാൻ വനിതകൾ ഉൾപ്പെടെ മുസ്ലീം സമുദായത്തിൽ നിന്ന് ആളുകൾ മുന്നോട്ട് വരുന്നുണ്ട് എന്നാണ് എനിക്ക് കിട്ടുന്ന മെസ്സേജുകളിൽ നിന്ന് മനസ്സിലാകുന്നത്. ഈ പ്രവണത കേരളത്തിലാകുമ്പോൾ അത് കൗതുകകരം തന്നെയാണ്. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് ഗുജറാത്തിലൊക്കെ മുസ്ലീങ്ങൾ വ്യാപകമായി ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നത് ഇന്നൊരു വാർത്തയല്ല. മുസ്ലീങ്ങൾ ദേശീയതയുടെ മുഖ്യധാരയിൽ കടന്നു വരുന്നതും ബി.ജെ.പി.യോടുള്ള അയിത്തം ഉപേക്ഷിക്കുന്നതും ഒക്കെ നല്ല കാര്യമാണ്.

കേരളത്തിലും ഇനി ഭാവിയുള്ളത് ബി.ജെ.പി.ക്ക് തന്നെയാണ്. മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ക്രമേണ ക്ഷയിച്ചു പോകും എന്നാണ് ഞാൻ കരുതുന്നത്. എന്താണ് ഇതിന്റെ കാരണം എന്ന് സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലാകുന്നില്ല. ബി.ജെ.പി. ഒരു പുരോഗമനോന്മുഖ പാർട്ടിയല്ല. പുരോഗമനം പറഞ്ഞാൽ മുന്തിയ പുരോഗമനം മാർക്സിസ്റ്റ് പാർട്ടിയാണ്, അതിന്റെ പിന്നിലായിട്ടേ പുരോഗമനത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സ് വരൂ. എന്നിട്ടും കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും ശിഥിലമാവുകയാണ്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി എക്കാലവും നിലനിൽക്കും എന്നാണ് ആ പാർട്ടിയുടെ അണികൾ വിചാരിക്കുക. എന്നാൽ കേരളത്തിലും മാർക്സിസ്റ്റ് പാർട്ടി തകരുക തന്നെ ചെയ്യും.

കമ്മ്യൂണിസത്തിനോ മാർക്സിസത്തിനോ ഇനി ഒന്നും ചെയ്യാനില്ല. ഇപ്പോൾ ബൂർഷ്വാസി എന്ന വാക്ക് ഏതെങ്കിലും മാർക്സിസ്റ്റുകാരൻ ഉച്ചരിക്കുന്നുണ്ടോ? ഇല്ല. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുമെങ്കിലും വിപ്ലവം വരും എന്നോ സോഷ്യലിസം നടപ്പാവും എന്നോ ഒരൊറ്റ സഖാവും ഇപ്പോൾ ചിന്തിക്കുന്നുപോലുമില്ല. അതൊക്കെ കാലഹരണപ്പെട്ടു എന്നും ചിന്തിക്കാനും പറയാനും കൊള്ളാത്ത പാഴ്വാക്കുകൾ ആയിപ്പോയി വിപ്ലവവും സോഷ്യലിസവും എന്ന് എല്ലാ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റുകാരും മനസ്സിലാക്കിയിരിക്കുന്നു. പിന്നെയും എന്തിനാണ് ഈ കമ്മ്യൂണിസവും മാർക്സിസവും. അതുകൊണ്ട് കേരളത്തിലും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി അനിവാര്യമായും ഇല്ലാതാകും.

കോൺഗ്രസ്സിന്റെ കാര്യം പറഞ്ഞാൽ കോൺഗ്രസ്സുകാർ തന്നെയാണ് ആ പാർട്ടിയെ നശിപ്പിക്കുന്നത്. അത് എല്ലാ കോൺഗ്രസ്സുകാർക്കും അറിയുകയും ചെയ്യാം. കോൺഗ്രസ്സ് പാർട്ടിക്ക് ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന പ്രകാരം കൃത്യമായ കാലയളവിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണം. എന്നിട്ട് ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് പാർട്ടി ഭാരവാഹിത്വം നൽകണം. നൽകൽ അല്ല ചുമതല ഏൽക്കണം. അതായത് പാർട്ടി മെമ്പർമാരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരാണ് ബൂത്ത് തൊട്ട് വർക്കിങ്ങ് കമ്മറ്റി വരെ ഭാരവാഹികൾ ആകേണ്ടത്.

വർക്കിങ്ങ് കമ്മറ്റിയാണ് എ.ഐ.സി.സി. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടത്. ഈ ഭരണഘടന മാറ്റിയിട്ടില്ല. നെഹ്‌റു കുടുംബത്തിൽ പെട്ടവർ മാത്രമേ പ്രസിഡണ്ടാകാവൂ എന്ന് ഭരണഘടന മാറ്റിയിട്ടില്ല. പക്ഷെ ഈ ഭരണഘടന പാർട്ടിയിൽ നടപ്പാക്കാൻ പാടില്ല എന്നാണ് ഓരോ കോൺഗ്രസ്സുകാരനും താല്പര്യപ്പെടുന്നത്. സോണിയ ഗാന്ധി അല്ലെങ്കിൽ രാഹുൽ ഗാന്ധി അതും അല്ലെങ്കിൽ പ്രിയങ്ക ഗാന്ധി വേറെ ആരെയും ഹൈക്കമാണ്ടായി അംഗീകരിക്കില്ല എന്നാണ് മുഴുവൻ കോൺഗ്രസ്സുകാരും പറയുന്നത്. പിന്നെ ഈ പാർട്ടി നശിക്കാതെ എവിടെ പോകാനാണ്.

ഭാവിയിൽ ഇന്ത്യയിൽ ബി.ജെ.പി. എന്ന ഒരൊറ്റ ദേശീയ പാർട്ടിയും പിന്നെ പ്രാദേശിക പാർട്ടികളും മാത്രമേയുണ്ടാകൂ. അങ്ങനെയാണ് നമ്മുടെ ജനാധിപത്യം ഇനി പ്രവർത്തിക്കാൻ പോകുന്നത്. പ്രാദേശിക പാർട്ടികൾ ഉള്ളത് കൊണ്ട് ബി.ജെ.പി. ഒരു സർവ്വാധികാര പാർട്ടി ആകും എന്ന ആശങ്ക വേണ്ട. കോൺഗ്രസ്സിനു ഏതെങ്കിലും സംസ്ഥാനത്ത് പ്രാദേശിക പാർട്ടിയായെങ്കിലും നിലനിൽക്കാൻ പറ്റും എന്ന് ഞാൻ കരുതുന്നില്ല. അത് പോലെ സി.പി.എം. കേരളത്തിൽ എക്കാലവും ഉണ്ടാകും എന്നും ഞാൻ കരുതുന്നില്ല. ഒരു പത്ത് വർഷം കഴിഞ്ഞാൽ കേരളത്തിൽ സി.പി.എം-കോൺഗ്രസ്സ് സഖ്യം നിലവിൽ വന്നേക്കാം.

മുസ്ലീങ്ങളിലും മാറ്റം വരുന്നുണ്ട്. വരാതിരിക്കില്ല. മുസ്ലീം മതം ശരിക്ക് പറഞ്ഞാൽ അറേബ്യയിലെ അക്കാലത്തെ ആളുകൾക്ക് വേണ്ടി മുഹമ്മദ് നബി ഉൽബോധിപ്പിച്ച ആശയങ്ങളുടെ പുറത്ത് സ്ഥാപിതമായ ഒരു മതം ആണ്. ബഹുദൈവാരാധന പാടില്ല എന്നത് അറേബ്യയിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന ബഹുദൈവാരാധന പാടില്ല എന്നാണ് മുഹമ്മദ് നബി ഉൽബോധിപ്പിച്ചത്. അല്ലാതെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ആരാധനാസമ്പ്രദായത്തെ പറ്റിയല്ല. അതൊന്നും മുഹമ്മദ് നബിക്ക് അറിയില്ലായിരുന്നു. മുഹമ്മദ് നബി അദ്ദേഹം ജീവിച്ച കാലത്തെ ഒരു അറേബ്യൻ സാമൂഹ്യപരിഷ്ക്കർത്താവോ വിപ്ലവകാരിയോ മാത്രമാണ്. അന്ന് അറേബ്യയിൽ നിലവിലുണ്ടായിരുന്ന ഗോത്ര സംസ്ക്കാരത്തിനു ഒരു ബദൽ സംസ്ക്കാരവും സാമൂഹ്യ സംവിധാനവും നിർദ്ദേശിക്കുകയാണ് മുഹമ്മദ് നബി ചെയ്തത്.

ദൈവം മുഹമ്മദ് നബിക്ക് വെളിപാട് നൽകി എന്നത് അവിശ്വസനീയവും അസംഭവ്യവും ആണ്. കാരണം മുഹമ്മദ് നബിക്ക് അറബി ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ. അതും സംസാരിക്കാൻ മാത്രം. എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. മുഹമ്മദ് നബി വടക്കേ ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ ദൈവം തനിക്ക് ഹിന്ദിയിൽ വെളിപാട് നൽകി എന്നാണ് പറഞ്ഞിരിക്കുക. മനുഷ്യൻ ഭൂമിയിൽ പരിണമിച്ച് ഉണ്ടായി എത്രയോ ലക്ഷം വർഷം കഴിഞ്ഞിട്ടാണ് ഓരോ പ്രദേശത്തും സംസാര ഭാഷ ചിട്ടപ്പെടുത്തുന്നത്. അതിനു ശബ്ദത്തെയാണ് മനുഷ്യൻ അടിസ്ഥാനമാക്കിയത്.

മൃഗങ്ങളെ പോലെ ശബ്ദം പുറപ്പെടുവിക്കാൻ ആദി മനുഷ്യനും കഴിഞ്ഞിരുന്നു. പക്ഷെ ഭാഷയില്ല. അർത്ഥമില്ലാത്ത ശബ്ദങ്ങളും ആംഗ്യവുമാണ് ആദി മനുഷ്യൻ ആശയവിനിമയത്തിനു ഉപയോഗിച്ചത്. ആദ്യം വാമൊഴി ചിട്ടപ്പെടുത്തി പിന്നെയും എത്രയോ ആയിരം വർഷങ്ങൾക്ക് ശേഷമാണ് വരമൊഴി അഥവാ ലിപിഭാഷ ചിട്ടപ്പെടുത്തുന്നത്. അങ്ങനെ അസംഖ്യം മനുഷ്യഭാഷകളിൽ വെളിപാട് നൽകാൻ കഴിയുന്ന ദൈവം ഭൂമിക്ക് മുകളിൽ ഉണ്ട് എന്നത് ഭാവനയാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം. പക്ഷെ ദൈവത്തിനു എന്തായാലും അറബിയിലോ ഇതര ഭാഷകളിലോ ഭൂമിയിലെ മനുഷ്യരോട് സംവദിക്കാൻ അറിയില്ല.

കമ്മ്യൂണിസം പോലെ തന്നെ ഇസ്ലാമിസവും ലോകത്ത് അപ്രായോഗികവും അപ്രസക്തവുമാണ്. ഇന്ത്യയിൽ നമ്മളെല്ലാം നിലവിൽ സ്വൈര്യമായി ജീവിയ്ക്കുന്നു. ഒരു ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നു. ബി.ജെ.പി. ഭരിക്കുന്നത് കൊണ്ട് യാതൊരു ഭീകരതയും രാജ്യത്ത് ഇല്ല. അത് മുസ്ലീങ്ങളും മനസ്സിലാക്കി വരുന്നു. ആയതിനാൽ ബി.ജെ.പി.യോട് ആരും ഇനിയും അയിത്തം കല്പിക്കേണ്ടതില്ല എന്ന ഒരു നിലയിലേക്ക് രാഷ്ട്രീയം മാറി വരുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നത് എന്നതിൽ തർക്കമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button