KeralaLatest NewsNews

ജവാന്‍ മദ്യത്തിന് വീര്യം കൂടുതൽ; വില്‍പ്പന സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: രാസപരിശോധനയില്‍ ജവാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്സൈസ് വകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നു. ജൂലായ് 20നുള്ള മൂന്ന് ബാച്ച്‌ മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.

രാസപരിശോധനയില്‍ ജവാന്‍ മദ്യത്തില്‍ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്സൈസ് ഈ നടപടി എടുത്തിരിക്കുന്നത്. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button