Latest NewsNewsInternational

പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ഇന്ത്യന്‍ വിമാനം : വിമാനത്തിലുണ്ടായിരുന്നത് 179 യാത്രക്കാര്‍

കറാച്ചി: പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ഇന്ത്യന്‍ വിമാനം. യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. യാത്രക്കാരന്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read Also : ഇറാന്‍, ആണവായുധം സ്വന്തമാക്കിയാല്‍, പിന്നെ സൗദിക്ക് മുന്നില്‍ മറ്റു വഴികളില്ല… ഞങ്ങളും ആണവായുധം നിര്‍മിയ്ക്കുമെന്ന് സൗദി…  അധികാരം വിട്ടൊഴിയുന്നതിനു മുന്‍പ് ഇറാനെ ആക്രമിക്കുമെന്ന സൂചനകളുമായി ട്രംപ്

ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്. മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം കറാച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിയാദില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട ഗോ എയര്‍ (6658) വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തില്‍ 179 യാത്രക്കാരുണ്ടായിരുന്നു.ഇന്ധനം നിറച്ച ശേഷമാണ് വിമാനം കറാച്ചിയില്‍ നിന്ന് പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shortlink

Post Your Comments


Back to top button