Latest NewsNewsIndia

കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചവർ ജിതേന്ദ്ര ഭോയി എന്ന കർഷകനുണ്ടായ അനുഭവത്തെ കുറിച്ച് അറിയുക: മോദി സർക്കാർ പറഞ്ഞത് പൂർണമായും സത്യമാണെന്ന് തെളിയിക്കുകയാണ് ഈ കർഷകന്റെ പരാതി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ നിരവധി പ്രതിഷേധമാണ് നടന്നത്. ഇപ്പോഴും ഇതിനെതിരെ പ്രതിഷേധം തുടരുകയാണ്. ബിൽ പൂർണമായും കർഷക വിരുദ്ധമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എന്നാൽ ബിൽ വരുന്നതോടെ കടക്കെണിയിലായി ആത്മഹത്യചെയ്യേണ്ട സാഹചര്യം കർഷകർക്ക് ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറഞ്ഞെങ്കിലും ഇതെന്നും ആരും കേട്ടിരുന്നില്ല. എന്നാൽ, ബില്ലിനെക്കുറിച്ച് സർക്കാർ പറഞ്ഞത് പൂർണമായും സത്യമാണെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നടന്ന സംഭവം.

തന്റെ ഉല്പന്നങ്ങൾ വാങ്ങിയശേഷം നിശ്ചിത ദിവസത്തിനുളളിൽ വ്യാപാരികൾ പണം നൽകാത്തതിനെത്തുടർന്ന് ജിതേന്ദ്ര ഭോയി എന്ന കർഷകന്റെ പരാതിയിൽ അധികൃതർ വ്യാപാരികൾക്കെതിരെ കേസെടുക്കുകയും തുടർ നടപടികൾ സ്വീകരിച്ചിരിക്കുകയുമാണിപ്പോൾ. രാജ്യത്ത് പുതിയ കാർഷിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആദ്യം നടപടി സ്വീകരിച്ച സംഭവം ഇതാണെന്നാണ് റിപ്പോർട്ട്. പുതിയ നിയമപ്രകാരം കർഷകനിൽ നിന്ന് വ്യാപാരികൾ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ മൂന്നുദിവസത്തിനകം പണം കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതുലംഘിച്ചതിനാണ് രണ്ടുവ്യാപാരികൾക്കെതിരെ കേസെടുത്തത്. ജിതേന്ദ്ര നൽകിയ രേഖകൾ പ്രകാരം 285,000 രൂപയാണ് വ്യാപാരികൾ നൽകേണ്ടത്.

തന്റെ കൃഷിയിടത്തിലെ ചോളമാണ് ജിതേന്ദ്ര മദ്ധ്യപ്രദേശിലെ വ്യപാരികൾക്ക് വിറ്റത്. അഡ്വാൻസായി 25000 രൂപ നൽകിയശേഷം ബാക്കി തുക 15 ദിവസത്തിനുളളിൽ നൽകാമെന്നുപറഞ്ഞ് വ്യാപാരികൾ ധാന്യവുമായിപോയി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഇതിനിടെയാണ് പുതിയ കാർഷിക ബില്ലിനെക്കുറിച്ചും നിശ്ചിത ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ വ്യാപാരികൾക്കെതിരെ പരാതി നൽകാമെന്നും ചിലർ ജിതേന്ദ്രയെ അറിയിച്ചത്. ഇതിനെത്തുടർന്ന് ജിതേന്ദ്ര പരാതി നൽകുകയായിരുന്നു. തുടർന്ന് അധികൃതർ വ്യാപാരികളെ കണ്ടുപിടിക്കുകയും തുടർ നടപടികളെടുക്കുകയും ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button