
ന്യൂഡൽഹി: മധ്യപ്രദേശിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്ത് എത്തിയിരിക്കുന്നു. ഇനി കൗ കാബിനറ്റിൽ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചത്.
Post Your Comments