ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് നാളെ കോടതി പരിഗണിക്കും. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ മാത്രം ചൂണ്ടിക്കാണിച്ചുള്ള ഇഡി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഇന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തങ്ങള്‍ക്ക് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അഭ്യര്‍ത്ഥിച്ചു.
അതേസമയം മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍ എടുത്ത ബിനീഷിനെ എന്‍സിബി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുഹമ്മദ് അനൂപിന്റെ മയക്ക് മരുന്നിടപാടുകളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് ബിനീഷ് പണം നല്‍കി സഹായിച്ചതെന്ന് വ്യക്തമായാല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും ബിനീഷിനെ അറസ്റ്റ് ചെയ്യും.
Post Your Comments