കൊച്ചി: അറ്റാഷെ പുറത്താക്കി യുഎഇ. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. എന്നാൽ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണു സര്‍വീസില്‍നിന്നു നീക്കിയത്.
Read Also: മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല
അതേസമയം ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറില്ലെങ്കിലും കേസുമായി ബന്ധപ്പെട്ടു യുഎഇ ഉദ്യോഗസ്ഥര്‍ക്കു ചോദ്യംചെയ്യാന്‍ അവസരം നല്‍കും. കോണ്‍സുലര്‍ ജനറലിനെതിരെയും അന്വേഷണം നടത്താം. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ സമയത്തു സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ അറ്റാഷെ ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു.
Post Your Comments