ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് അവസാനിക്കുവരെ പശ്ചിമ ബംഗാളിൽ എല്ലാ മാസവും സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്. അമിത് ഷായ്ക്ക് പുറമെ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന വരെ എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശിക്കും.
അമിത് ഷായും നദ്ദയും വ്യത്യസ്ത ദിവസങ്ങളിലാകും ബംഗാളിലെത്തുക. ബിജെപിയുടെ കരുത്തരായ നേതാക്കള്‍ സംസ്ഥാനത്ത് എത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു.തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ അമിത് ഷായും മൂന്ന് ദിവസങ്ങളില്‍ നദ്ദയും ബംഗാള്‍ സന്ദര്‍ശിക്കും.
അതേസമയം കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കെല്ലാം ബംഗാള്‍ ജനത അവസരം നല്‍കി. എന്നാല്‍, ഇവരെല്ലാം ജനങ്ങളോടുള്ള കടമ നിറവേറ്റുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇപ്പോള്‍ ബിജെപിയില്‍ ജനം വിശ്വസിക്കുന്നുവെന്നും പശ്ചിമ ബംഗാളിൾ തങ്ങള്‍ അധികാരത്തിലേറുമെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
Post Your Comments