Latest NewsNewsInternational

ഇറാനെ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കുന്നതിന്റെ സാധ്യതകള്‍ ട്രംപ് അറിയുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉന്നതതലയോഗം ചേർന്നിരിക്കുന്നത്. എന്നാല്‍ അതേസമയം യോഗത്തില്‍ മുതിര്‍ന്ന ഉപദേശകര്‍ ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു ഉണ്ടായത്.

വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ, പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ സി മില്ലര്‍, സംയുക്തസേനാധ്യക്ഷന്‍ ജനറല്‍ മാര്‍ക്ക് എ മില്ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യാന്തര പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കണമെന്ന് ഇവര്‍ ട്രംപിനെ ഉപദേശിച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇറാന്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ ശേഖരിക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ആക്രമണ സാധ്യത ട്രംപ് അറിഞ്ഞു. അനുവദിക്കപ്പെട്ടതിനും 12 മടങ്ങ് ഇരട്ടിയാണ് ഇറാന്റെ യുറേനിയം ശേഖരം എന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനെതിരെ എന്തു നടപടി കൈക്കൊള്ളാനാകുമെന്നും യോഗത്തില്‍ ട്രംപ് അറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button