കൊച്ചി: കോതമംഗലം പളളിതർക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പളളി ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹർജി നൽകിയിരിക്കുന്നത്. പളളി ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം കൊടുത്ത ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Post Your Comments