Life Style

പാദങ്ങള്‍ വിണ്ടു കീറുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍

 

പാദങ്ങള്‍ വിണ്ടു കീറുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍
പാദങ്ങള്‍ വിണ്ടു കീറുക എന്നത് കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് . പാദങ്ങളില്‍ ഉണ്ടാകുന്ന വിണ്ടു കീറല്‍ , പാദങ്ങളുടെ ഭംഗി ഇല്ലാതാക്കുകയും അതുപോലെ തന്നെ ചിലപ്പോള്‍ ഇവ ആഴത്തില്‍ ഉള്ള മുറിവുകള്‍ ആവുകയും വേദന ഉണ്ടാക്കുകയും ചെയ്യുന്നു . പാദങ്ങളുടെ വിണ്ടു കീറല്‍ പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍ ഇവയൊക്കെയാണ്

യൂറിയ , സാലിസിലിക് ആസിഡ് , ആല്‍ഫ ഹൈഡ്രോക്സി ആസിഡ്‌സ് എന്നിവ അടങ്ങിയിട്ടുള്ള കാലില്‍ പുരട്ടാനുള്ള ക്രീമുകള്‍ വാങ്ങുക . രാവിലെ തന്നെ കാലുകള്‍ വൃത്തിയാക്കി ക്രീം പുരട്ടുന്നത് ഗുണം ചെയ്യും . ദിനവും മൂന്നോ നാലോ പ്രാവശ്യം വിണ്ടു കീറല്‍ ഉള്ള സ്ഥലങ്ങളില്‍ ക്രീം പുരട്ടി മസ്സാജ് ചെയ്യുക . പുറത്തിറങ്ങുമ്പോള്‍ പാദങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ഉള്ള ഷൂസ് ധരിക്കാന്‍ ശ്രദ്ധിക്കുക .

പാദങ്ങള്‍ വിണ്ടു കീറി ഇരിക്കുന്ന ഭാഗത്തെ തൊലിക്ക് നല്ല കട്ടിയായിരിക്കും . അതിനാല്‍ പാദങ്ങള്‍ നന്നായി നനച്ചതിന് ശേഷം മാത്രം അടര്‍ന്നിരിക്കുന്ന കോശങ്ങള്‍ നീക്കാന്‍ ശ്രമിക്കുക . പാദങ്ങള്‍ കുതിര്‍ക്കാന്‍ വേണ്ടി ചെറു ചൂടുവെള്ളത്തില്‍ സോപ്പ് വെള്ളം ഒഴിച്ച് ഇരുപത് മിനിറ്റ് നേരത്തേക്ക് മുക്കി വെക്കുക . ശേഷം സ്‌ക്രബ്ബര്‍ , പ്യൂമിങ് സ്റ്റോണ്‍ എന്നിവ ഉപയോഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കുക . പാദങ്ങള്‍ നന്നായി കഴുകിയതിന് ശേഷം ക്രീം ഉപയോഗിച്ച് നന്നായി മസ്സാജ് ചെയ്യുക .

പാദങ്ങള്‍ വിണ്ടു കീറുന്നതിന് നല്ലൊരു പരിഹാരം ആണ് തേന്‍ . തേനില്‍ ആന്റിബാക്റ്റീരിയല്‍ , ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ , പാദങ്ങളുടെ ഈര്‍പ്പം നിലനിര്‍ത്താനും , അണുബാധ ഉണ്ടാവാതെ നോക്കാനും സഹായിക്കും . വിണ്ടു കീറല്‍ ഉള്ള ഭാഗത്ത് തേന്‍ പുരട്ടുന്നത് മുറിവുകള്‍ വൃത്തിയാക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും .

വരണ്ട ചര്‍മ്മം , എക്സിമ , സോറിയാസിസ് എന്നിവക്ക് പരിഹാരമായി നിര്‍ദേശിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ . അതിനാല്‍ തന്നെ പാദങ്ങള്‍ വിണ്ടു കീറുന്നതിനും ഒരുത്തമ പരിഹാരമാണ് വെളിച്ചെണ്ണ . ആന്റിബാക്റ്റീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ മുറിവുകളില്‍ അണുബാധ ഉണ്ടാവാതെ സംരക്ഷിക്കും . കൂടാതെ പാദങ്ങളിലെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും .

 

shortlink

Related Articles

Post Your Comments


Back to top button