മഞ്ഞുകാലം വരുമ്പോള്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് സാധാരണമാണ്. പാദങ്ങള്‍ വിണ്ടുകീറുന്നതിന് നിരവധി കാരണങ്ങളുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാന്‍ കാരണമാകാറുണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത്അത്യാവശ്യമാണ്. പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്പറയുന്നത്.
കിടക്കുന്നതിന് മുന്‍പായി പാദങ്ങള്‍ അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും.പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്സുകള്‍ ധരിക്കുക. വീടിനുള്ളില്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നത് തണുപ്പുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും.
കറ്റാര്‍വാഴ ജെല്‍ കാലിലെ വണ്ടുകീറിയ ഭാഗത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ഇത് ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയാന്‍ സഹായിക്കും.
മൂന്ന് സ്പൂണ്‍ ഓട്‌സ് പൊടിച്ചതും ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് പാദങ്ങളില്‍ മാസ്‌കായി പുരട്ടുക. ഒരു ഫോയില്‍ കൊണ്ടു പൊതിയുക. അര മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക. ഇതുപാദങ്ങളിലെ വിണ്ടു കീറല്‍ തടയുകയും പാദം സുന്ദരമാക്കുകയും ചെയ്യുന്നു.
Post Your Comments