Latest NewsIndiaNews

ബിഹാറില്‍ വകുപ്പ് വിഭജനം; സ്പീക്കര്‍ പദവി ഏറ്റെടുക്കാനൊരുങ്ങി ബിജെപി

പാട്‌ന: ബിഹാറില്‍ വകുപ്പ് വിഭജനത്തിനൊരുങ്ങി എന്‍.ഡി.എ. ഇന്നത്തെ യോഗത്തിൽ ചര്‍ച്ച ചെയ്യും. എന്നാൽ പ്രധാനപ്പെട്ട വകുപ്പുകള്‍ വേണമെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് ബി.ജെ.പി. സ്പീക്കര്‍ പദവിയും ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. ബീഹാറിൽ തുടര്‍ച്ചയായ അഞ്ചാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി ആകുന്നത്. നിതീഷ് അടക്കം 14 പേര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍റെ മുന്നില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ആറു പേര്‍ ജെ.ഡി.യുവില്‍ നിന്നും ഉപ മുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ അടക്കം ആറു പേര്‍ ബി.ജെ.പിയില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തു. ഘടക കക്ഷികളായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സന്‍ പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ മന്ത്രി സ്ഥാനം ലഭിച്ചു. നിതിഷിന്‍റെ വിശ്വസ്തനും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ ഇത്തവണ ബി.ജെ.പി പരിഗണിച്ചില്ല.

Read Also: ലോക ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര്? ഉത്തരവുമായി മന്ത്രി എം.എം മണി

അതേസമയം സുശീല്‍ മോദിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കുമെന്നാണ് വിവരം. ഒ. ബി.സി വിഭാഗത്തില്‍ പെട്ട താര്‍ കിഷോറും ഒ.ഇ.സി വിഭാഗത്തില്‍ പെട്ട രേണു ദേവിയും ഉപ മുഖ്യമന്ത്രിമരാകുന്നത് പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കാന്‍ ഗുണകരമാകുമെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്നു. ഫലത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തെ ഭരണ കാലത്ത് നിതിഷിനെ നിയന്ത്രിക്കാനും പാര്‍ട്ടിയെ വളര്‍ത്താനും ബി.ജെ.പിക്ക് കഴിയും. സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്തേക്കും. പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്ന കാര്യം ഇന്ന് തീരുമാനിക്കും. പ്രധാനപ്പെട്ട വകുപ്പുകള്‍ വേണമെന്ന നിലപാടിലാണ് ബി.ജെ.പി.

shortlink

Related Articles

Post Your Comments


Back to top button