ജനീവ: വാക്സിന് കണ്ടു പിടിച്ചത് കൊണ്ട് മാത്രം കോവിഡ് തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. അഞ്ചര കോടിയിലധികം പേരെ ബാധിക്കുകയും, 13 ലക്ഷത്തോളം ജീവനുകള്‍ കൈവരുകയും ചെയ്ത കൊറോണ വൈറസിന്റെ പോക്കിനെ അത്രയെളുപ്പം ഇല്ലാതാക്കാനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു. വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് വാക്സിന്. നിലവിലുള്ള മറ്റുള്ളവയ്ക്കൊപ്പം ഇവയും ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. അല്ലാതെ അവയ്ക്കു പകരമാകില്ല വാക്സിനുകളെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് സ്വന്തം നിലക്ക് മഹാമാരിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments