ബെയ്ജിംഗ് : വുഹാനിലെ കൊറോണ വ്യാപനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതതിന് സ്വതന്ത്ര മാധ്യമ പ്രവർത്തകയെ ജയിലിൽ അടച്ച് ചൈന. മുൻ അഭിഭാഷകയായ ഷാങ് ഷാനെയാണ് ചൈനീസ് സർക്കാർ ജയിലിലടച്ചത്.
രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ചാണ് വുഹാൻ പോലീസ് അറസ്റ്റ് ചെയ്തത്. വുഹാനിൽ കോവിഡ് ബാധിച്ച ജനങ്ങളുടെ ദുരിതം റിപ്പോർട്ട് ചെയ്തതതിന് അറസ്റ്റിലാകുന്ന മൂന്നാമത്തെ മാധ്യമ പ്രവർത്തകയാണ് ഷാങ്.നേരത്തെ ലി സെഹുവ, ചെൻ ക്യുഷി, ഫാങ് ബിൻ എന്നീ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് വ്യാപനം സംബന്ധിച്ച് സർക്കാരിനെതിരെ വാർത്ത നൽകിയതിനെ തുടർന്ന് ഏപ്രിൽ മാസത്തിലാണ് സെഹുവ, ക്യുഷി, ബിൻ എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവിൽ മൂന്ന് പേരെയും കാണ്മാനില്ലാത്തതായാണ് വിവരം.
Post Your Comments