ന്യൂഡല്‍ഹി: ഈ മാസം പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍ അറിയിച്ചു. നവംബര്‍ 26നാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിച്ചു.
Read Also : ‘ജവാൻ’ മദ്യത്തിന്റെ വിൽപന മരവിപ്പിക്കാൻ ഉത്തരവിട്ട് എക്സൈസ് വകുപ്പ്
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് നടത്തുന്നതെന്ന് ട്രെയ്ഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Post Your Comments