KeralaLatest NewsNews

ദേശീയ പണിമുടക്കിൽ ‘ഇന്ത്യ ഗർജിച്ചു’വെന്ന് ദേശാഭിമാനി: നേരറിയാൻ വൈകിപ്പോയെന്ന് ട്രോളി സന്ദീപ് വാര്യർ

കൊച്ചി: 48 മണിക്കൂർ നീണ്ട ദേശീയ പണിമുടക്കിനെ കുറിച്ച് ദേശാഭിമാനി നൽകിയ വാർത്തയുടെ തലക്കെട്ടിനെ ട്രോളി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കോർപറേറ്റ്‌ വർഗീയ കൂട്ടുകെട്ടിന്റെ തേർവാഴ്‌ചയിൽ നിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ തൊഴിലാളിവർഗം നടത്തിയ 48 മണിക്കൂർ പണിമുടക്കിന്‌ ആവേശകരമായ പരിസമാപ്‌തിയെന്ന വാർത്തയ്ക്ക്, ‘ഇന്ത്യ ഗർജിച്ചു’ എന്നായിരുന്നു ദേശാഭിമാനി നൽകിയിരുന്ന തലക്കെട്ട്. ഇതിനെയാണ് സന്ദീപ് വാര്യർ പരിഹസിക്കുന്നത്. ‘നേരറിയാൻ സ്വല്പം വൈകിപ്പോയി’ എന്നദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ദേശാഭിമാനി പത്രം വായിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോ സഹിതമായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

സർവമേഖലയിലെയും തൊഴിലാളികൾ രണ്ടാം നാളിലും വർധിതവീര്യത്തോടെ പണിമുടക്കിൽ തുടർന്നുവെന്നും, ഭീഷണികളും അപവാദ പ്രചാരണങ്ങളും സമരാഗ്നി കെടുത്തിയില്ലെന്നുമായിരുന്നു ദേശാഭിമാനി നൽകിയിരുന്ന വാർത്ത. എന്നാൽ, ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് ഒരു പേരിന് പോലും ചലനം സൃഷ്ടിച്ചില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ്, ദേശാഭിമാനിയുടെ ഈ ‘തള്ള്’ വാർത്തയെന്ന് ട്രോളർമാർ പരിഹസിക്കുന്നു.

Also Read:പ്രധാനമന്ത്രിക്ക് നന്ദി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് അഫ്‌സ്പ പിൻവലിക്കാനൊരുങ്ങി കേന്ദ്രം

കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണയായിരുന്നു. കടകളും കമ്പോളങ്ങളും തുറന്ന് പ്രവർത്തിച്ചു. മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ സാധാരണ ഒരു ദിവസം പോലെ തന്നെയായിരുന്നു അന്നും. എന്തിനധികം പറയുന്നു, സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും പോലും സമരത്തിന് വലിയ പിന്തുണ ലഭിച്ചില്ല. കേരളത്തിൽ മാത്രമാണ് സമരം വിജയിച്ചത്. എന്നാൽ, ജനങ്ങളെ വലച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഈ സമരത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. കേരളത്തിന് 5000 കോടിയോളം രൂപയുടെ സാമ്പത്തിക നഷട്മാണ് പണിമുടക്ക് ഉണ്ടാക്കിയത് എന്നാണു റിപ്പോർട്ട്.

അതേസമയം, മഹാരാഷ്ട്ര, അസം, തമിഴ്‌നാട്‌, കർണാടക, ഹരിയാന, ഡൽഹി തലസ്ഥാനമേഖല എന്നിവിടങ്ങളില്‍, ബഹുരാഷ്ട്രക്കമ്പനികളിൽ അടക്കം തൊഴിലാളികൾ പണിമുടക്കി എന്നായിരുന്നു ദേശാഭിമാനിയുടെ വാർത്ത. ഇതിനെയാണ് സന്ദീപ് വാര്യർ അടക്കമുള്ളവർ പരിഹസിക്കുന്നത്. ചണം, തോട്ടം മേഖലകളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചു എന്ന് പറയുമ്പോൾ, സമരം ജനജീവിതത്തെ പൊറുതിമുട്ടിച്ച് എന്ന് കുറ്റസമ്മതം നടത്തുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button