Latest NewsIndiaNews

ബിഹാർ തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ്

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ജനം പാർട്ടിയെ ബദൽ ആയി കാണുന്നില്ലെന്നും മത്സരിച്ച തെരഞ്ഞെടുപ്പിലെല്ലാം കോൺഗ്രസ് തോറ്റു എന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനുമുപരി, ബീഹാറിലെ ബദൽ ആർ‌.ജെ.ഡിയായിരുന്നു. നോമിനേറ്റഡ് ചെയ്യപ്പെട്ട നേതാക്കൾ കോൺഗ്രസിനെ തിരുത്തുമെന്ന് കരുതുന്നില്ലെന്നും കപിൽ സിബൽ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗുജറാത്തില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് അവിടെ കിട്ടിയില്ല. ഉത്തർപ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് 2 ശതമാനത്തിൽ താഴെയാണ് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ്, പാര്‍ട്ടിയിലെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത്. ആറു വർഷമായി കോൺഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ലെങ്കിൽ ഇപ്പോൾ നടത്തുന്ന ആത്മപരിശോധനയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? കോൺഗ്രസിന്‍റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായും എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. അതിനുള്ള പരിഹാരവും ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അവരത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗ്രാഫ് പിന്നെയും താഴ്ന്നുകൊണ്ടിരിക്കുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button