KeralaLatest NewsNews

റോഡ് നിർമാണത്തിനിടയിൽ മണ്ണുമാന്തി യന്ത്രം കയറി മലപാമ്പ് ചത്തു; ഡ്രൈവർക്കെതിരെ കേസ്

തൃശ്ശൂർ: ദേശീയപാത സർവീസ് റോഡ് നിർമാണത്തിനിടയിൽ മണ്ണുമാന്തി യന്ത്രം കയറി മലപാമ്പ് ചത്തതിനെത്തുടർന്ന് ഡ്രൈവർ പോലീസ് പിടിയിൽ. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഇയാളെ.

ഞായറാഴ്‌ച റോഡുപണിക്കിടെ കൂട്ടിയിട്ട കല്ലുകൾ നീക്കംചെയ്യുന്നതിനിടയിലാണ് മലപാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കുന്നതിനിടയിൽ മലമ്പാമ്പിന് മുറിവേറ്റിരുന്നു. പരിക്കേറ്റ മലപാമ്പ് പിന്നീട്‌ ചത്തുപോകുകയാണ് ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സർവീസ് റോഡ് നിർമാണം താത്‌കാലികമായി നിർത്തിവെയ്ക്കുകയാണ് ഉണ്ടായത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലപാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button