KeralaLatest NewsNews

കാഞ്ഞങ്ങാട് സിപിഎം-ബിജെപി സംഘർഷം; അഞ്ച് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം.ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഘർഷം നടന്നത്. സംഭവത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ബിജെപി പ്രവർത്തകനായ വൈശാഖിന്‍റെ നെറ്റിയിൽ മുറിവേറ്റിരുന്നു.

ഒരാഴ്ച മുമ്പ് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയാണ് വൈശാഖ്. തുടർന്ന് രാത്രി ഒമ്പതരയോടെ രണ്ട് ബിജെപി പ്രവർത്തകർ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരന്‍റെ വീട്ടുവളപ്പിൽ കയറി കത്തിവീശി. വെട്ട് തടയാൻ ശ്രമിച്ച സുകുമാരന്‍റെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം ഇരു പാർട്ടികളിലുമായി അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button