കറാച്ചി: പാകിസ്താനിലെ ഹിന്ദുസമൂഹം ദീപാവലി ആഘോഷം ഗംഭീരമാക്കി. കറാച്ചി നഗരത്തിലെ ഹിന്ദുസമൂഹമാണ് ദീപാവലി ആഘോഷിച്ചത്.കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറച്ചാണ് ആഘോഷങ്ങള്‍ നടന്നത്. കറാച്ചിയിലെ നാരായണ്‍ ക്ഷേത്രം കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ നടന്നത്.
ശ്രീരാമന്‍ രാവണനിഗ്രഹം നടത്തിയ ശേഷം തിരികെ വന്നതിന്റെ സന്തോഷം പാകിസ്താനില്‍ വര്‍ഷങ്ങളായി ഹിന്ദുസമൂഹം ആഘോഷിക്കുകയാണെന്നും സാമൂഹ്യ സംഘടനകള്‍ പറഞ്ഞു.ദീപാവലിയോടനുബന്ധിച്ച് നിരവധി കരകൗശലവസ്തുക്കളുണ്ടാക്കിയും തുണികളില്‍ ചിത്രങ്ങള്‍ വരച്ചും കലാകാരന്മാര്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായെന്നും ഹിന്ദു സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചു.
ദീപാവലി ദീപങ്ങളുടേയും പൂത്തിരികളുടേയും വെളിച്ചങ്ങളുടേയും പൂക്കളുടേയും പലഹാരങ്ങളുടേയും ഉത്സവമാണ്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരിലും സന്തോഷം നിറയ്ക്കാൻ ഈ കൊറോണ കാലത്ത് ദീപാവലി സഹായമായെന്ന് പാകിസ്താനിലെ ഹിന്ദുസമൂഹത്തില്‍പ്പെട്ട പൂജ തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
Post Your Comments