ന്യൂഡല്‍ഹി: ഞായറാഴ്ച വൈകീട്ട് പെയ്ത മഴയില്‍ എണ്ണയുടെ അംശമെന്ന് പരാതി. അഗ്നിശമന സേനകളുടെ ഓഫിസുകളിലേക്ക് നിരവധി പരാതികളാണ് ലഭിച്ചത്.മഴയില്‍ എണ്ണയ്ക്കു സമാനമായ എന്തോ കൂടി അടങ്ങിയിരിക്കുന്നുവെന്നായിരുന്നു പരാതി. കൂടുതലും ബൈക്ക് യാത്രികരാണ് പരാതിയുമായെത്തിയത്. എണ്ണയുടെ സാന്നിധ്യം ഓടിക്കൊണ്ടിരിക്കുന്ന ബൈക്കുകള്‍ നിരത്തില്‍ നിന്ന് തെന്നിമാറാന്‍ കാരണമാവുന്നുവെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
Read Also : കോവിഡ് വീണ്ടും ശക്തിപ്രാപിക്കും ; വരാനിരിക്കുന്നത് വൻദുരന്തം ; മുന്നറിയിപ്പുമായി യു എൻ
അതേസമയം അഗ്നിശമന നിയോഗിച്ച അഞ്ചംഗ സംഘത്തിന് അസാധാരണമായതൊന്നും കണ്ടെത്താനായിട്ടില്ല. മഴയില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിയാനായിട്ടില്ല.വായുമലിനീകരണം വര്‍ധിച്ച സാഹചര്യത്തിലായിരിക്കും പുതിയ പ്രതിഭാസത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments