ന്യൂഡല്‍ഹി: കണക്കുകൂട്ടലുകള്‍ കീഴ്മേല്‍ മറിച്ച് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ . ബീഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്ത് ഇത് നാലാമൂഴമാണ് നിതീഷ് കുമാറിന്. ബി.ജെ.പി രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also : ‘കെ.സുരേന്ദ്രന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതി’; ധനമന്ത്രി തോമസ് ഐസക്ക്
സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയെ മാറ്റി നിര്‍ത്തും. പകരം രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനമാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ കക്ഷി നേതാവായി ഇന്ന് തിരഞ്ഞെടുത്ത തര്‍കിഷോര്‍ പ്രസാദും ഉപനേതാവ് രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന.
2005 മുതല്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോഡി. ഇടക്കാലത്ത് നിതീഷ് കുമാര്‍ ആര്‍.ജെ.ഡിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച 20 മാസ കാലയളവില്‍ മാത്രമാണ് സുശീല്‍ മോഡി ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കാതിരുന്നത്
Post Your Comments