![](/wp-content/uploads/2020/11/km-shaji.jpg)
കോഴിക്കോട്; 10 വര്‍ഷത്തെ വരവുചെലവ് കണക്ക് ഹാജരാക്കാന്‍ കെ എം ഷാജി എംഎല്‍എയോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) .
എന്നാൽ വരുമാന സ്രോതസ് തെളിയിക്കുന്ന രേഖകള്‍ ഷാജി നേരത്തേ ഹാജരാക്കിയിരുന്നു. കൂടാതെ 2010-11 സാമ്പത്തിക വര്‍ഷം മുതല്‍ ഷാജിയുടെ അക്കൗണ്ടിലേക്കു വന്നതും ഷാജി ചെലവഴിച്ചതുമായ പണത്തിന്റെ വിശദാംശങ്ങള്‍ തീയതി സഹിതം നല്‍കാനാണ് നിര്‍ദേശം കൊടുത്തിരിക്കുന്നത്.
രേഖകൾ10 ദിവസത്തിനകം ഹാജരാക്കണം. കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഷാജിയെ രണ്ടു ദിവസങ്ങളിലായി 30 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
Post Your Comments