കൊച്ചി: മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല., അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമിയോട് സമസ്തക്ക് എതിര്‍പ്പുണ്ട്. തുറന്നു പറഞ്ഞ്
സമസ്ത കേരള ജമീയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ . ജമാത്ത് ഇസ്ലാമിയുടെ പ്രത്യയശാസ്ത്രത്തോടും അവര്‍ സ്വയം മതസംഘടനയായി കണക്കാക്കുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ ചൂണ്ടിക്കാണിച്ചു. എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ സമസ്ത പിന്താങ്ങുന്നില്ലെന്നും തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. ജമാത്തിന്റെ സ്വാധീനം ലീഗിന് ഉണ്ടായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറയുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള നീക്ക്‌പോക്കായിരിക്കാം. ജമാത്തിന്റെ നയത്തോട് അവര്‍ യോജിക്കില്ലായിരിക്കാം. അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ഒരു പാര്‍ട്ടി വരേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബീഹാറില്‍ തോല്‍ക്കാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ ജാഗ്രതക്കുറവാണ്. മഹാസഖ്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്, സി,പി.എം ധാരണയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ സംവരണ വിഷയത്തില്‍ ഒഴിച്ച് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയാണുള്ളതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയ്ക്ക് വേണ്ടതൊക്കെ സര്‍ക്കാര്‍ ചെയ്തുതന്നു. എല്‍ഡിഎഫ് സമസ്തയെ നല്ലനിലയില്‍ പരിഗണിച്ചുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
സംവരണ വിഷയത്തില്‍ സ്വന്തം നിലയ്ക്കാണ് സമസ്ത മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി എന്നനിലയില്‍ ലീഗ് നേതാക്കള്‍ക്കും പിണറായിയോട് അടുപ്പമാണ്. ലീഗ് നേതാക്കള്‍ അടുപ്പം പുലര്‍ത്തുമ്‌ബോള്‍ ഞങ്ങള്‍ക്ക് വെറുപ്പില്ല. പിണറായിയുമായുള്ള അടുപ്പത്തില്‍ ലീഗിന് അസ്വസ്തത ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് മുന്നണികളോടും സമസ്തയ്ക്ക് ഒരേ നിലപാടാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മാന്യമായ നിലയ്ക്ക് ആവശ്യപ്പെട്ടതുകൊണ്ടാണ് വേദിപങ്കിട്ടതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
സമസ്തയിലെ അംഗങ്ങള്‍ക്ക് ഹിതം പോലെ വോട്ട് ചെയ്യാം. അണികള്‍ക്ക് സ്വന്തമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. സമസ്തയുടെ വോട്ട് ബാങ്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗിക്കില്ല. കുറവ് നികത്താന്‍ വേണ്ടത് ചെയ്യാം എന്ന് പിണറായി വാഗ്ദാനം നല്‍കി. പിന്നോക്ക സംവരണത്തില്‍ കുറവ് വരില്ല എന്ന് പിണറായി ഉറപ്പ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പു വേളയില്‍ കൂടിയാണ് സമസ്ത തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ വിവിധ പല കോണുകളില്‍ നിന്നും എതിര്‍പ്പും ലീഗിനെതിരെ ഉയരുന്നുണ്ട്. ഇതിനിടെയാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കല്‍ എന്നതും ശ്രദ്ധേയമാണ്.
Post Your Comments