Latest NewsNewsCrime

പോലീസെന്ന വ്യാജേനെ യു ട്യൂബർമാരെ കൊള്ളയടിച്ചതായി പരാതി

ഗാസിയാബാദ്: പോലീസെന്ന വ്യാജേനയെത്തി രാത്രിയിൽ ഷൂട്ടിംഗ് ചെയ്യുകയായിരുന്ന യു ട്യൂബർമാരെ ഒരു സംഘം കൊള്ളയടിച്ചതായി പരാതി ലഭിച്ചിരിക്കുന്നു. യുപിയിലെ ഗാസിയാബാദിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നിരിക്കുന്നത്. രണ്ട് മോട്ടോർസൈക്കിളുകളിലായാണ് സംഘം എത്തിയത് പൊലീസുകാരാണെന്ന് നടിച്ചെത്തിയ ഇവർ യു ട്യൂബർമാർ സഞ്ചരിച്ചിരുന്ന കാർ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു.

യു ട്യൂബർമാരുടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളുടെ സ്വർണമാലയും പഴ്സും സംഘം കൊള്ളയടിച്ചു. ശരത് ഖന്ന (24), ശൗര്യ ചോപ്ര (23) എന്നിവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം നടന്നത്. തിരക്കൊഴിഞ്ഞ റോഡ് ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button