ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,000 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ 447 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1,29,635 ആയി ഉയർന്നു.
ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടത് 42,156 പേരാണ്. ആകെ രോഗമുക്തര്‍ 82,05,728 ആയിരിക്കുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചയായി ദൈനംദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
രാജ്യത്ത് കോവിഡ് കേസുകളില്‍ പ്രധാനമായും പത്ത് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെയാണ്.
Post Your Comments