![](/wp-content/uploads/2020/11/accident-1.jpg)
മലപ്പുറം; മലപ്പുറത്ത് ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.
10 ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്‍റെ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹര്‍ബാനു. സഹോദരങ്ങള്‍ ,സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍ എന്നിവർ.
Post Your Comments