തിരുവനന്തപുരം: കിഫ്ബിയിൽ നടക്കുന്നതെല്ലാം അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. അന്വേഷണത്തിൽ അതെല്ലാം പുറത്തുവരും. ശ്രദ്ധ തിരിക്കാനാണ് മന്ത്രി തോമസ് ഐസകിന്റെ ശ്രമം. സർക്കാർ പുകമറ സൃഷ്ടിക്കുകയാണ്. പ്രതിപക്ഷം ശക്തമായ തുടർനടപടികൾ ആലോചിക്കുകയാണെന്നും ചെന്നിത്തല പറയുകയുണ്ടായി.
കിഫ്ബിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗുരുതര അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക്കിൻ്റെ ഉണ്ടയില്ലാ വെടി. ഇല്ലാത്ത വിവാദമാണ് കുത്തിപ്പൊക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments