കൊല്ലം: ഡി.സി.സി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ എ.എം അൻസാരി വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അൻസാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു ഉണ്ടായത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ ആണ് ഉള്ളത്.
രണ്ട് പ്രാവശ്യം കൗൺസിലർ ആയിരുന്ന അൻസാരി മുൻ കൊല്ലൂർ വിള പഞ്ചായത്തംഗവും ഐ.എൻ.ടി.യൂ.സി നേതാവുമാണ്.
Post Your Comments