Latest NewsNewsInternational

2021 ഈ വര്‍ഷത്തേക്കാള്‍ മോശമാകും; ലോകനേതാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി യുഎന്‍ ഫുഡ് ഏജന്‍സി

യുഎന്‍ 2021 ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം രംഗത്ത് എത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത് യുഎന്‍ ഏജന്‍സിയായിരുന്നു. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി അറിയിക്കുകയുണ്ടായി.

ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍ വരാനിരക്കുന്നതേയുള്ളൂവെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കൊവിഡിനേക്കാള്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുകയുണ്ടായി. കൊവിഡ് കാലത്ത് കരുത്തോടെ പ്രവര്‍ത്തിക്കാന്‍ നൊബേല്‍ സമ്മാനം പ്രചോദനമായി. കൊവിഡിനെ ലോകം നേരിടേണ്ടി വരുമെന്ന് ഏപ്രിലില്‍ യുഎന്‍ രക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം വിശപ്പെന്ന പകര്‍ച്ച വ്യാധിയും നേരിടേണ്ടി വരും. പെട്ടെന്ന് തീരുമാനമെടുത്തില്ലെങ്കില്‍ രണ്ട് ദുരന്തങ്ങളാണ് ഒരുമിച്ചുണ്ടാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പണം, രക്ഷാപാക്കേജുകള്‍, വായ്പ മാറ്റിവെക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ ലോക നേതാക്കള്‍ സ്വീകരിച്ചതിനാല്‍ 2020 നമ്മള്‍ക്ക് അതിജീവിക്കാന്‍ സാധിക്കുകയുണ്ടായി. പക്ഷേ കൊവിഡ് വീണ്ടും ശക്തിപ്രാപിക്കുകയാണ്. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ചുരുങ്ങുന്നു. മറ്റൊരു ലോക്ക്ഡൗണ്‍ സാഹചര്യമാണ് ഒരുങ്ങുന്നത്. 2020ല്‍ ലഭിച്ച പണം 2021ല്‍ ലഭ്യമാകണമെന്നില്ല. ദുരന്തം അസാധാരണമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുഎഫ്പിക്ക് അടുത്ത വര്‍ഷം 15 ബില്ല്യണ്‍ ഡോളര്‍ വേണ്ടി വന്നേക്കാം. സാധാരണ ചെലവാകുന്നതിനേക്കാള്‍ രണ്ടിരട്ടി ചെലവിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button