Latest NewsKeralaNews

കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: “കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കുകയാണ് ചെയ്യുന്നത്, കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ല, കേരളത്തിനെതിരായ നടപടിയായി കാര്യങ്ങളെ വ്യാഖ്യാനിക്കേണ്ട” ,കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു .സ്വര്‍ണക്കടത്ത് വിഷയത്തിലും സിഎജിക്കെതിരായ ധനമന്ത്രിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ആരാധകർക്ക് ദീപാവലി സമ്മാനമായി വിജയ് ചിത്രം മാസ്റ്ററിന്റെ ടീസർ എത്തി

കോടിയേരി ബാലകൃഷ്ണനെ ബലിയാടാക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട. കേരളത്തിലെ ജനങ്ങളുടെ പേര് പറഞ്ഞ് തട്ടിപ്പുനടത്താന്‍ ശ്രമിക്കണ്ട. അത്തരം തട്ടിപ്പുകള്‍ തടയും. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അക്കൗണ്ടില്‍ സ്വര്‍ണകടത്തിലെ പണം വന്നതിനെക്കുറിച്ചാണ് ധനമന്ത്രി മറുപടി പറയേണ്ടത്. എല്ലാം കോടിയേരിയുടെ തലയില്‍ കെട്ടിവച്ച്‌ നല്ലപിള്ള ചമയാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button