Latest NewsNewsEntertainment

അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റർ നീക്കം ചെയ്ത സംഭവം; ദേശ വിരുദ്ധ, ഹിന്ദുഫോബിക് പ്ലാറ്റ്‌ഫോമുകള്‍ ‍‌രാജ്യത്തിന് വേണ്ട; ഉടൻ ട്വിറ്ററിനെ നിരോധിക്കണമെന്ന് നടി കങ്കണ

പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം

ദേശ വിരുദ്ധരെ പിന്തുണക്കുന്നതിനാൽ ട്വിറ്റര്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് നടി കങ്കണ റണാവത്. തികച്ചും ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും കേന്ദ്രസര്‍ക്കാര്‍ ഇത് നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു, തീരുമാനവുമായി മുന്നോട്ടു പോകണമെന്നും കങ്കണ പറഞ്ഞു.

ഇത്തരത്തിലുള്ള ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ പ്ലാറ്റ്‌ഫോമുകള്‍ നമുക്ക് ആവശ്യമില്ല’, കങ്കണ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം പുറത്ത് വന്നത്.

എന്നാൽ കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റർ നീക്കം ചെയ്തത്, കുറച്ചു സമയത്തിനു ശേഷം ചിത്രം പുനസ്ഥാപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button