തത്സമയ റിപ്പോര്‍ട്ടിംഗ് എല്ലായ്‌പ്പോഴും ഒരു പ്രയാസകരമായ ജോലിയാണ്. മാത്രമല്ല ഇത് പ്രകൃതിദുരന്തങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ പ്രത്യേകിച്ചും അപകടകരമാവുകയും ചെയ്യുന്നു. അടുത്തിടെ, യുഎസിലെ ഒരു റിപ്പോര്‍ട്ടര്‍ ഒരു പാലത്തില്‍ നിന്ന് കടുത്ത വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പാലം തകര്‍ന്നു വീണു. സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതേസമയം റിപ്പോര്‍ട്ടറുടെ പ്രൊഫഷണലിസത്തെ നെറ്റിസണ്‍മാര്‍ പ്രശംസിക്കുന്നുണ്ട്.
നോര്‍ത്ത് കരോലിനയിലെ അലക്‌സാണ്ടര്‍ കൗണ്ടിയിലെ ഹിഡനൈറ്റ് ബ്രിഡ്ജിന് സമീപം വെള്ളപ്പൊക്കത്തെക്കുറിച്ച് ഫോക്‌സ് 46 ന്റെ റിപ്പോര്‍ട്ടര്‍ അംബര്‍ റോബര്‍ട്ട്‌സ് തത്സമയം സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ വാലം വിള്ളുന്നത് കാണിക്കാന്‍ അതിനിടുത്ത് ചെന്നപ്പോളായിരുന്നു പാലത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീണത്. ഉടനെ തന്നെ അംബറും അവളുടെ ക്യാമറമാനും പിന്നോട്ട് നീങ്ങിയതിനാല്‍ ആണ് ഇരുവര്‍ക്കും ജീവന്‍ തിരിച്ചു കിട്ടിയത്.
I am SO #thankful me and my @FOX46News #photojournalist, @JonMonteFOX46 are okay. I'm sending #prayers up to the people of #Alexander #County impacted by today's #flooding. pic.twitter.com/9KxABhpQyB
— Amber Roberts (@AmberRobReports) November 13, 2020
റോബര്‍ട്ട്‌സും ക്യാമറ മാനും സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോള്‍ ആളുകള്‍ സന്തോഷത്തിലായെങ്കിലും തങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് നിരവധി നെറ്റിസണ്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഭയാനകമായ സംഭവമുണ്ടായിട്ടും ഡ്യൂട്ടി നിര്‍വഹിച്ചതിന് അംബറിനെയും അവളുടെ ക്യാമറമാനെയും പ്രശംസിച്ച പലരും രംഗത്തെത്തി.
Post Your Comments