Latest NewsNewsIndia

ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങള്‍ പറയില്ല ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യന്‍ നേതാക്കളെപ്പറ്റിയും എന്തെങ്കിലും അറിയാമോ? രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ ശിവസേന

വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യന്‍ നേതാക്കളെ കുറിച്ച്‌ അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ല

മുംബൈ: കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്ത്.

വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യന്‍ നേതാക്കളെ കുറിച്ച്‌ അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങള്‍ പറയില്ല. ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യന്‍ നേതാക്കളെപ്പറ്റിയും എന്തറിയാമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

read also:വീടിന്റെ മേല്‍ക്കൂരയില്‍ അജ്ഞാതമായ രണ്ട് ബാഗുകള്‍; നോട്ടുകെട്ടുകള്‍ കണ്ട് അമ്പരന്ന് ഗൃഹനാഥൻ; സംഭവത്തിൽ ട്വിസ്റ്റ്

എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് രാഹുലിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍. കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത, വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നായിരുന്നു ഒബാമയുടെ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button