Latest NewsIndia

കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 11 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സേന വധിച്ചു : അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാക് സൈനികർ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ ജവാന്മാരുൾപ്പെടെ എട്ട് പേർക്ക് ജീവൻ നഷ്ടമായി. പ്രത്യാക്രമണത്തിൽ 11 പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്ത്രണരേഖാ പ്രദേശങ്ങളിൽ രാത്രി വൈകിയും സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. ഇരു വിഭാഗം സൈന്യവും ഇപ്പോഴും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഉറി, കമൽകോട്ട് സെക്ടറുകളിലെയും, ബരാമുള്ളയിലെയും നിയന്ത്രണ രേഖകളിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. രാവിലെ കേരാൻ സെക്ടറിലെ നിയന്ത്രണ രേഖവഴിയുളള നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടി നിർത്തൽ കരാർ ലംഘനങ്ങൾ ഉണ്ടായത്.കമൽകോട്ടിലുണ്ടായ ആക്രമണത്തിൽ രണ്ട് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.

ഉറിയിലുണ്ടായ ആക്രമണത്തിൽ നാല് ജവാന്മാരും പ്രദേശവാസിയായ സ്ത്രീയുമുൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. ബരാമുള്ളയിലെ നിയന്ത്രണ രേഖയിലുണ്ടായ ആക്രമണത്തിൽ ബിഎസ്എഫ് എസ്പി വീരമൃത്യുവരിച്ചു. ഇതിന് പുറമേ നിരവധി പ്രദേശവാസികൾക്കും, സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം ഇന്ത്യൻ സൈന്യം നൽകിയ കനത്ത തിരിച്ചടിയിൽ വൻ നാശനഷ്ടമാണ് പാക് സൈന്യത്തിന് നേരിട്ടത്.

11 പാക് സൈനികരെ വധിച്ചതിന് പുറമേ സൈനിക ബങ്കറുകളും, ഇന്ധന സംഭരണികളും, ലോഞ്ച് പാഡുകളും ഇന്ത്യം സൈന്യം തകർത്ത് തരിപ്പണമാക്കി. ഇന്ത്യയുടെ പ്രതിരോധത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതിർത്തി മേഖലയിലെ പാക് സൈന്യം ഒരുക്കിയ സംവിധാനങ്ങൾ ഇന്ത്യയുടെ ആക്രമണത്തിൽ തകരുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

read also: പരാജയത്തിന് പിന്നാലെ ബിഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ തമ്മിൽതല്ല്, കോൺഗ്രസ് പിളരുമെന്ന് സൂചന

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ പാകിസ്താന്റെ ബങ്കറുകളും, ഒളിത്താവളങ്ങളും തകരുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്ത്യയുടെഷെല്ലാക്രമണത്തിൽ നിന്നും പാക് സൈനികർ ഓടിമാറുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്.വിഷയത്തിൽ പാകിസ്താൻ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഒരു സൈനികനും, മൂന്ന് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത് എന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button